'അന്ന് മുതല്‍ ഞാൻ അഹങ്കാരിയായി' | filmibeat Malayalam

2017-12-19 1,213

Parvathy Opens Up About Controversy

മലയാളത്തിലെ അറിയപ്പെടുന്ന നടിയാണ് പാർവതി. മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതിന് വലിയ രീതിയില്‍ സൈബർ ആക്രമണം നടക്കുന്നുണ്ട്. തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് പുല്ല് വില കൊടുത്താണ് പാര്‍വതി നടക്കുന്നത്. തന്നെ ഇതൊന്നും ബാധിക്കില്ലെന്നുള്ളതാണ് നടിയുടെ നിലപാട്. അതിനിടെ തന്റെ നേരെ നടക്കുന്ന ആക്രമങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പാര്‍വതി. ന്യൂസ് മിനുറ്റ് എന്ന ഇംഗ്ലീഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാര്‍വതി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. താന്‍ പഠിക്കുന്ന കാലത്ത് ഒരു വായാടി ഒന്നുമായിരുന്നില്ല. എന്നാല്‍ എല്ലാവരോടും ഒരുപാട് ചോദ്യങ്ങള്‍ ചോദിക്കുന്ന ആളായിരുന്നു. അത് തന്നെയാണ് താന്‍ ഇപ്പോഴും പിന്തുടരുന്നതെന്നാണ് പാര്‍വതി പറയുന്നത്. ഒരു കാലത്ത് തനിക്ക് സിനിമയില്‍ നിന്നും നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നു. അപ്പോള്‍ സ്‌ക്രീപ്റ്റ് വായിക്കണമെന്ന് പറഞ്ഞതോടെ അവരെന്നെ ഒരു അഹങ്കാരിയായി കാണുകയായിരുന്നെന്നാണ് പാര്‍വതി പറയുന്നത്.

Videos similaires